Tuesday, September 25, 2012

ഒരു പെറ്റമ്മയുടെ വിലാപം


എന്തെ ഞാനിങ്ങനെയായി ?
ഞാനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല.
കയ്യിലുള്ളതത്രയും വാരിക്കോരി കൊടുത്തു. 
എന്നിട്ടും  എന്റെ ജനനം പോലും പലരും അശുഭ ലക്ഷണമായി കരുതി.
ജന്മം കൊടുത്ത  മൂന്നു  മക്കള്‍......
അമ്മിഞ്ഞപ്പാലിന്റെ  മണം മാറും  മുമ്പേ 
രണ്ടു പേരെയും കവര്‍ന്നു കൊണ്ട് പോയി എന്റെ അയല്‍ക്കാരന്‍.
എന്റെ നിലവിളിയും വിലാപവും   ആരും കേട്ടില്ല. 
എന്റെ രണ്ടു മക്കളെ കൊണ്ട് അയല്‍ക്കാരന്‍ പ്രശസ്തനായപ്പോള്‍ 
മൂന്നാമനെ കൊണ്ട് ഞാനും (കു)പ്രസിദ്ധയായി..
എനിക്കറിയില്ല, സത്യത്തില്‍  അവനെന്റെ മോനായിരുന്നോ ? 
പലരും എന്നെ  അങ്ങനെ  പറഞ്ഞു വിശ്വസിപ്പിച്ചു.
അവന്‍ നാടുമുഴുവന്‍ അശാന്തി പരത്തി. 
കൊടി സുനി-കിര്‍മാനി മനോജ്മാര്‍ക്ക് അവന്‍ പ്രിയപ്പെട്ടവനായി.
ആര്‍ക്കും വേണ്ടാത്തവളായി, വെറുക്കപ്പെട്ടവളായി  
അവഗണയും കുത്തുവാക്കുകളും പേറി ഞാനിന്നും ജീവിക്കുന്നു.
 ലോകത്ത് ഒരമ്മക്കും ഈ ഗതി വരരുതേ  എന്ന  പ്രാര്‍ഥനയോടെ........
 (*ഞാന്‍= മലപ്പുറം)
(*അയല്‍ക്കാരന്‍= കോഴിക്കോട്)
(*മക്കള്‍= 1   കോഴിക്കോട് സര്‍വ്വകലാശാല. തേഞ്ഞിപ്പലം,മലപ്പുറം.  2  കാലികറ്റ് എയര്‍പോര്‍ട്ട്, കൊണ്ടോട്ടി , മലപ്പുറം.  3  മലപ്പുറം കത്തി.)

4 comments:

  1. ആദ്യം എനിക്കൊന്നും മനസ്സിലായില്ല ...വീണ്ടും ആ അര്‍ത്ഥങ്ങളിലൂടെ ഒന്ന് വായിച്ചു ...ഇപ്പോള്‍ മനസ്സിലായി ....നന്നായിരിക്കുന്നു ..ഒരു അക്ഷര പിശക് ലോകത്തോരോമ്മക്കും ശ്രദ്ധിക്കുക

    ReplyDelete
    Replies
    1. നന്ദി ദീപ........... തെറ്റ് ചൂണ്ടിക്കാണിച്ചതിനു. തീര്‍ച്ചയായും ഞാന്‍ ശ്രദ്ധിക്കാം. ദീപയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ വിലപ്പെട്ടതാണ്‌. തുടര്‍ന്നും സഹകരിക്കുക.

      Delete