Monday, June 25, 2012

മഹീ........ നിനക്കായ്..........


മോളേ , മഹീ...........
നാലഞ്ചു നാള്‍ വരെ  നീ ഇന്നാട്ടില്‍ ആരുമല്ലായിരുന്നു.
മറ്റേതൊരു പെണ്‍കുട്ടിയെയും പോലെ അച്ഛനമ്മമാരുടെ 
ആശങ്കകള്‍ക്കും വേവലാതികള്‍ക്കും പ്രതീക്ഷകള്‍ക്കും  ഒപ്പം വളര്‍ന്ന 
കുഞ്ഞു പെങ്ങള്‍ !
 പക്ഷെ..........
നിന്റെ പിറന്നാള്‍ ദിനത്തില്‍ നിന്നെ ലോകമറിഞ്ഞു,
മണ്ണിന്റെ അഗാധതയില്‍ നിന്നും ഒരു നൊമ്പരമായി നീ പ്രശസ്തയായി .
ആ പ്രശസ്തിയില്‍ ഞങ്ങള്‍ക്ക്  അഭിമാനിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല,
നിനക്കായി ബാക്കി വെച്ച രണ്ടിറ്റു കണ്ണീരല്ലാതെ..................
ജീവിതത്തിനും മരണത്തിനുമിടയിലെ കൂരിരുളില്‍ 
നീ കഴിച്ചു കൂട്ടിയ നിമിഷങ്ങള്‍.............
എന്തൊക്കെ ഓര്‍മ്മകളും സ്വപ്നങ്ങളുമായിരിക്കാം 
നിന്റെ കുഞ്ഞു മനസ്സിലൂടെ മിന്നിമറഞ്ഞത്‌...........?. 
അച്ഛന്‍........ അമ്മ..............
പിറന്നാള്‍ സമ്മാനം..............
പുത്തനുടുപ്പ്‌...........
കുഞ്ഞു ചെരുപ്പ്...........
വിശാലമായ ലോകത്ത് പൂമ്പാറ്റയെപ്പോലെ പാറിപ്പറന്ന കളിക്കൂട്ടുകാര്‍............
എല്ലാമുപേക്ഷിച്ചു നീ പറന്നകന്നു.
നീയറിഞ്ഞുവോ,
ജാതിയും മതവും വര്‍ഗ്ഗവുമില്ലാതെ ഒരു ജനതയും,
സര്‍വ്വ സന്നാഹങ്ങളും പ്രാര്‍ഥനയുമായി 
ഞങ്ങളുണ്ടായിരുന്നു നിന്നെ തിരികെ കൊണ്ടുവരാന്‍.
പക്ഷെ.........
ആരെയും  കാത്തുനില്‍ക്കാതെ  നിന്റെ കുഞ്ഞു ചിറകുകള്‍ വീശി 
പുത്തനുടുപ്പണിഞ്ഞു  നീ പാറിയകന്നു. 
 

Monday, June 18, 2012

സ്റ്റാര്‍ട്ട്‌..........

                                                                        ഏറെ കൊട്ടി ഘോഷിക്കാനില്ല, ഒത്തിരി വാഗ്ദാന പെരുമഴയുമില്ല. കാക്കത്തൊള്ളായിരം ബ്ലോഗുകളുള്ള സൈബര്‍ ലോകത്ത് എന്റെ ഒരു ബ്ലോഗ്ഗിനു പ്രത്യേകിച്ചെന്തെങ്കിലും ചെയ്യാനുണ്ടെന്ന മിഥ്യാ  ധാരണയുമില്ല, പിന്നെ എന്തിനീ പാഴ്വേല? സംശയം ന്യായം .ഇന്റര്‍നെറ്റും ഫെസ്ബുക്കും  സമ്മാനിച്ച ഒട്ടേറെ നല്ലവരായ സുഹ്ര്‍ത്തുക്കള്‍ക്ക്  ഈ വെബ് ലോകത്ത്  എന്നെ സ്മരിക്കാന്‍  ഇത് പര്യാപ്തമാവുമെന്നുള്ള  ഒരു ചെറിയ വിശ്വാസം, അത് മാത്രമാണ് ലക്ഷ്യവും. ഈ    യാത്രയും  സ്പന്ദനവും പെട്ടെന്നൊരു നാള്‍ നിലച്ചാല്‍                 (അതൊരു യാതാര്ത്യമാണല്ലോ നമുക്ക് മുന്നേ നടന്നു പോയവരോക്കെയും നമ്മോടു വിളിച്ചു പറഞ്ഞ യാഥാര്‍ത്ഥ്യം) ഈ ഇന്റര്‍നെറ്റ്‌ ലോകത്ത് എന്നെക്കുറിച്ചുള്ള ഓര്‍മ്മയ്ക്ക്‌ ഇതൊരു നിമിത്തമാവുമെങ്കില്‍  ഈ യജ്ഞം സാഫല്യമാകും.